Sunday, 11 November 2018

പ്രവാസിയുടെ നൊമ്പരം

🌺🌿🌺🌿🌺🌿🌺
പ്രവാസിയുടെ നൊമ്പരം- Part - 1
====================

പ്രവാസി....  അതൊരു നോവിന്റെ വാക്കാണ്...  സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ഇല്ലാതെ മരുഭൂമി മണ്ണിൽ കഷ്ട്ടപെടുന്നവർ... അവരെ നമ്മൾ അറിയാതെ പോവരുത്...  അത് പോലെ അവരുടെ ഭാര്യമാരെയും....  ഭർത്താവിനെയും അവന്റെ ധനത്തിനെയും സൂക്ഷിക്കുന്നവൾ..   ആഗ്രഹങ്ങൾ കടലോളം ഉണ്ടായിട്ടും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കുന്നവൾ....  അങ്ങനെ ഒരു പ്രവാസിയുടെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്................

സുമി....  നീ എന്താ ഒന്നും മിണ്ടാത്തെ...  അജ്മലിന്റെ ചോദ്യം കേട്ടാണ് സുമി അവളുടെ  ലോകത്ത് നിന്ന്  ഉണർന്നത്...  ആഹാ ഇക്കാ...  ഇക്കാക്ക് സുഖമാണോ...  അതെ മോളെ എനിക്ക് സുഖം...  അല്ല നീ എന്തോ വലിയ ആലോചനയിൽ ആണല്ലോ... അതൊന്നുമില്ല ഇക്കാ...  ഞാൻ വെറുതെ...  ആഹാ...  വെറുതെ ഒന്നുമല്ല... നിന്റെ മനസ്സ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്...  ഉടൻ ഇക്കാ വരാട്ടോ...  എന്നാൽ ഞാൻ ഡ്യൂട്ടിക്ക് പോകുകയാണ്...  പിന്നെ വിളിക്കാം...  ഉപ്പാനോടും ഉമ്മനോടും പറഞ്ഞേക്ക്... ഇക്കാ... കുറച്ച് ടൈം അല്ലെ ആയുള്ളൂ...  5 മിനിറ്റ് പോലും സംസാരിച്ചില്ലലോ... മോളെ ഇവിടെ ഇപ്പോൾ വേറെ ജോലിയിലേക്ക് മാറിയിട്ടുണ്ട്...  അത്രയേ സംസാരിക്കാനാവുള്ളൂ...  ഞാൻ പിന്നെ വിളിക്കാം സുമി...  സലാം പറഞ്ഞു അജ്മൽ പെട്ടെന്ന്  ഫോൺ കട്ട് ചെയ്തു...

അജ്മൽ ഓർക്കുകയായിരുന്നു... താൻ  ഈ പ്രവാസ മണ്ണിന്റെ അതിഥിയായിട്ട് 3 വർഷം ആവുന്നു... അതിൽ 2 വർഷമായി ചെയ്യാത്ത കുറ്റത്തിന് ഈ തടവറയിൽ കഴിയുന്നു...  കല്യാണം കഴിഞ്ഞു കഷ്ട്ടിച്ചു ഒരു മാസം മാത്രം തന്റെ സുമിയോടൊപ്പം ജീവിച്ചവൻ..   തന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ എത്തിയവൾ.. പ്രതാപത്തിന്റെ കൊടുമുടിയിൽ ആയിരുന്നിട്ടും ഈ പാവപ്പെട്ടവൻ  വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവൾ..  തന്റെ ഉമ്മനെയും ഉപ്പനെയും സ്വന്തമായി കാണുന്നവൾ... അതിലുപരി തന്റെ അനിയത്തിക്ക് നാത്തൂൻ അല്ലവൾ..  കൂടെ പിറപ്പാണവൾ...  എല്ലാം കൊണ്ടും എനിക്ക് റബ്ബ് നൽകിയ ഇണയാണവൾ... പക്ഷെ തന്റെ വിധി...  അവളെ ഒന്ന് അരികിലിരുത്തി ആശ്വസിപ്പിക്കാൻ പോലും ഭാഗ്യമില്ല തനിക്ക്...  അല്ലാഹ് ഈ ദുരിതത്തിൽ നിന്ന് കര കയറ്റണെ  നീ ...

എന്താടാ അജു ഇത്ര ആലോചിക്കാൻ..  ഒരുപാട് നേരമായല്ലോ...  കൂട്ടുകാരൻ ഷാനിയുടെ  ചോദ്യം അവനെ  ചിന്തയിൽ നിന്ന് ഉണർത്തി...  ഒന്നുമില്ലെടാ...  ഞാൻ ഓരോന്ന് ആലോചിക്കുകയിരുന്നു..  എനിക്ക് നാട്ടിൽ പോവണം ഷാനി...  അതിന് എന്നാണ്   കഴിയുക..  എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും എന്റെ സുമിയെയും കാണാനാവുമോ ഈ ജന്മം.....  അജു എന്താടാ ഇങ്ങനെ ഒന്നും പറയല്ലേ...  എല്ലാം ശരിയാവും..  നീ വിഷമിക്കല്ലേ...  പെട്ടെന്ന് നമ്മുടെ പ്രയാസങ്ങൾ തീരും...  എനിക്ക് അറിയില്ല ഡാ...  എന്തൊരു വിധിയാണ് നമുക്ക്..  മനസ്സ് കൊണ്ട് പോലും അറിയാത്ത കാര്യത്തിന് ശിക്ഷ കിട്ടി പാസ്പോർട്ട്‌ പോലും അവരുടെ കയ്യിൽ പെട്ടുപോയലോ...  ഒരു കൊച്ചു കുഞ്ഞിനെ പോലെ അജ്മൽ പൊട്ടി കരഞ്ഞു...  അജു...  വിധിയാണ് എല്ലാം...  നമ്മുക്ക് സഹിക്കാം..  പടച്ചോൻ ഒരു വഴി കണ്ടിട്ടുണ്ടാവും...  അതെ... ശരിയാണ്..  പക്ഷെ നമ്മുടെ വീട്ടുകാർ പോലും അറിയാതെ എത്ര നാളാണ് നമ്മൾ ഇങ്ങനെ...  ഏയ്‌.. നീ അതൊന്നും ആലോചിക്കേണ്ട...   നീ വാ ഡ്യൂട്ടിക്ക് പോണ്ടേ..  അതൊരു സമാധാനം... ഒരു ജോലി എങ്കിലും ഉണ്ടല്ലോ...  അൽഹംദുലില്ലാഹ്..  ബാക്കിയൊക്കെ പടച്ചോൻ തരും... നീ വാ.. ലേറ്റായാൽ അതും കൂടെ കേൾക്കേണ്ടി വരും ആ തെണ്ടിയുടെ വായിൽ നിന്ന്...

അജ്മലും ഷാനിയും പുറത്തേക്ക് നടന്നു...
അജുനെ സമാധാനിപ്പിച്ചെങ്കിലും ഷാനിക്കും അറിയില്ലായിരുന്നു... എത്ര നാൾ ഇതിങ്ങനെ പോവുമെന്ന്..  ഇത്ര നാൾ വീട്ടുകാർ അറിയാതെ പിടിച്ചു നിന്നു...  എപ്പോഴാണ് ആ സത്യം തങ്ങളുടെ വീട്ടുകാർ അറിയുന്നത് എന്ന് അറിയില്ല...  ഓർത്തപ്പോൾ അവനൊന്ന് പിടഞ്ഞു...  അല്ലാഹ് നീ തുണ.. എങ്ങനെങ്കിലും ഇവിടുന്ന് കടന്നു കിട്ടിയെങ്കിൽ പടച്ചോനെ.......

ഷാനി....  എന്താടാ പഹയാ...  നീ എന്നെ സമാധാനിപ്പിച്ചു സങ്കടപെടാൻ തുടങ്ങിയോ  ... ഇല്ലെടാ...  സങ്കടപെടാൻ  തുടങ്ങിയാൽ അറ്റമുണ്ടാവില്ല.... നീ വാ...

ഷാനിക്കും അജുനും ഒരു ചെറിയ ഒരു ജോലി അവിടെ കിട്ടിയിരുന്നു...  അവിടെ അതൊരു ആശ്വാസമായിരുന്നു അവർക്ക്..  അതിൽ നിന്ന് കിട്ടുന്നത് എങ്ങനെയോ അവർ നാട്ടിൽ എത്തിക്കാറുണ്ട്..  ഇനി എന്നാണ് അതുകൂടെ ഇല്ലാതാവുന്നത് എന്നറിയില്ല.......

   അജ്മൽ ഫോൺ കട്ട് ചെയ്തതിന് ശേഷം സുമിയുടെ മനസും എവിടെയോ സഞ്ചരിച്ചു കൊണ്ടിരുന്നു ..  ഇക്കാക്ക്   എന്താ പറ്റിയത്...  കുറച്ച് നാളുകളായി താൻ ചിന്തിക്കുന്ന കാര്യമാണ്...  ഫോൺ ചെയ്യുമ്പോൾ കുറച്ച് വാക്കുകളിൽ മാത്രം ഒതുങ്ങുന്നു സംസാരം...  കല്യാണം കഴിഞ്ഞു കുറഞ്ഞ നാളുകളെ  കൂടെയുണ്ടായിരുന്നു എങ്കിലും തന്റെയും ഇക്കാന്റെയും ലൈഫ് സ്വർഗ്ഗതുല്യമായിരുന്നു.. ജീവിച്ചും സ്നേഹിച്ചും ഓരോ ദിവസം പിന്നിടുമ്പോഴും ഇക്കാന്റെ ഗൾഫിലേക്കുള്ള യാത്ര അടുത്തു കൊണ്ടിരുന്നു.... 
ഉമ്മനെയും ഉപ്പനെയും തന്നെ ഏൽപ്പിച്ചു ഇക്ക പോവുമ്പോൾ തന്റെ സ്വപ്‌നങ്ങളും മോഹങ്ങളും കൂടെ കൊണ്ട് പോയി...  പോയ നാളുകളിൽ ഫോണിൽ കൂടെ ഇക്കാന്റെ സ്നേഹം തന്റെ മനസിലേക്ക് ഒരു കുളിർ തെന്നൽ പോലെ ഒഴുകി എത്തിയിരുന്നു...  പക്ഷെ ഇപ്പോൾ....  ആ സ്നേഹത്തിന്റെ ഓർമ്മകൾ എവിടെയോ നഷ്ട്ടമായ പോലെ തോന്നുന്നു...  അല്ലാഹുവേ എന്റെ ഇക്കാനെ നീ കാക്കണേ......

അജ്മൽ....

അവനാരായിരുന്നു......
    തുടരും .....
       ❣
🌺🌿🌺🌿🌺🌿🌺🌿🌺🌿

No comments:

Post a Comment